Submit your Rss Feed Link Below

Thursday, October 16, 2014

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് സൂചികയില്‍ നഷ്ടം 350 പോയന്റ്‌

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് സൂചികയില്‍ നഷ്ടം 350 പോയന്റ്‌
മുംബൈ: ആഗോള വിപണികളില്‍ വന്‍തോതിലുണ്ടായ വില്പന സമ്മര്‍ദം ആഭ്യന്തര വിപണികളെയും ബാധിച്ചു. സെന്‍സെക്‌സ് സൂചിക 349.99 പോയന്റ് നഷ്ടത്തില്‍ 25999.34ലും ലും നിഫ്റ്റി സൂചിക 115.80 പോയന്റ് നഷ്ടത്തില്‍ 7748.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 777 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2155 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഹിന്‍ഡാല്‍കോ, എംആന്റ്എം, സെസ സ്‌റ്റെര്‍ലൈറ്റ്, ടാറ്റ പവര്‍, ടാറ്റ സ്റ്റീല്‍, അള്‍ട്ര ടെക് സിമെന്റ്, ഗ്രാസിം, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ 3 മുതല്‍ 5 ശതമാനംവരെ താഴന്നു. അതേസമയം, ഡിഎല്‍എഫ്, എന്‍എംഡിസി, ബിപിസിഎല്‍, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടമുണ്ടാക്കി. കഴിഞ്ഞ ജനവരിക്കുശേഷം ഇതാദ്യമായാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇത്രയും വില്പന നടത്തുന്നത്. ഒക്ടോബറില്‍മാത്രം 4000 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വിറ്റൊഴിഞ്ഞു.




നേപ്പാളിലെ മഞ്ഞുവീഴ്ചയില്‍ മരിച്ചവരുടെ എണ്ണം 30 ആയി
കാഠ്മണ്ഡു : നേപ്പാളിലെ ഹിമാലയന്‍ മലനിരകളിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഇവരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാനാങ് ജില്ലയിലെ നാര്‍ഖു വില്ലേജില്‍ ട്രക്കിങ്ങിന് എത്തിയവരാണ് അപകടത്തില്‍പെട്ടത്. രണ്ട് ഇന്ത്യക്കാരുടെയും രണ്ട് കനേഡിയന്‍ പൗരന്മാരുടെയും മൃതദേഹം കൂടി ഇന്ന് കണ്ടെത്തിയിട്ടുണ്ട്. മഞ്ഞുവീഴ്ചക്കിടെ കാണാതായ അഞ്ചുപേരെക്കുറിച്ച് ഇതേ വരെ വിവരം ലഭിച്ചിട്ടില്ലെന്ന് നേപ്പാള്‍ ട്രക്കിങ് ഏജന്‍സിസ് അസോസിയേഷന്‍ അറിയിച്ചു. മനാങ് ജില്ലയിലെ തിലിചോ മേഖലയില്‍ കനത്ത മഞ്ഞു വീഴ്ചയില്‍ ഒറ്റപ്പെട്ടുപോയ 139 പേരെ രക്ഷിച്ചതായി ജില്ലാ അധികൃതര്‍അറിയിച്ചു. നാലു ഹെലികോപ്റ്ററുകളാണ് രക്ഷാ പ്രവര്‍ത്തനത്തിയായി എത്തിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 5,416 മീറ്റര്‍ ഉയരമുള്ള മനാങ് ജില്ലയിലെ ഹിമാലയന്‍ മലനിരകള്‍ ട്രക്കിങുകാരുടെ ഇഷ്ടകേന്ദ്രമാണ്. ഹുദ്ഹുദ് ചുഴലിക്കൊടുങ്കാറ്റിന്റെ ഫലമായാണ് ഇവിടെ കനത്ത മഞ്ഞുവീഴ്ചയുണ്ടായതെന്ന് കാലാവസ്ഥനിരീക്ഷകള്‍ പറയുന്നു. നാലുമുതല്‍....




ഡല്‍ഹിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു; 25 പേര്‍ക്ക് പരിക്ക്‌
ന്യൂഡല്‍ഹി: നോയിഡയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ചുമര്‍ ഇടിഞ്ഞുവീണ് വിദ്യാര്‍ത്ഥി മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. നോയിഡ സെക്ടര്‍ 49 ലെ രാംചന്ദ്ര ജൂനിയര്‍ ഹൈസ്‌കൂളിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ചുമരാണ് തകര്‍ന്നുവീണത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ഡല്‍ഹിയിലെ ആസ്പത്രിയിലും മറ്റുള്ളവരെ നോയിഡയിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.




ഡീസല്‍: എണ്ണക്കമ്പനികള്‍ക്ക് ലാഭം ലിറ്ററിന് 3.56 രൂപ
മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞത് എണ്ണക്കമ്പനികള്‍ക്ക് നേട്ടമായി. ഡീസല്‍ വില്പനയിലൂടെമാത്രം ലഭിക്കുന്ന ലാഭം ലിറ്ററിന് 3.56 രൂപയായി വര്‍ധിച്ചു. ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ 1.90 രൂപയായിരുന്ന ലാഭമാണ് ഇരട്ടിയോളമായത്. വിപണിവില അന്താരാഷ്ട്രമൂല്യത്തേക്കാള്‍ കൂടുതലാണെന്നും ഇത് കുറയ്ക്കാന്‍ തയ്യാറാണെന്നും എണ്ണക്കമ്പനികള്‍ സര്‍ക്കാരിനെ നേരത്തെ അറിയിച്ചിട്ടുണ്ട്. പക്ഷേ, സര്‍ക്കാര്‍തീരുമാനം വൈകുന്നത് രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താളെ വലയ്ക്കുന്നു. റിലയന്‍സ് അടക്കമുള്ള സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ജൂണിനു ശേഷം എണ്ണയുടെ അന്താരാഷ്ട്രവില 20 ശതമാനത്തോളമാണ് ഇടിഞ്ഞത്. ഇപ്പോള്‍ വീപ്പയ്ക്ക് 83 ഡോളറാണ് വില. ജൂണില്‍ ഇത് 115 ഡോളറായിരുന്നു. അന്നത്തെ അതേ നിരക്കിലാണ് ഇന്ത്യയില്‍ ഇപ്പോഴും ഇന്ധനം വില്‍ക്കുന്നത്.




കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്‌
കണ്ണൂര്‍: ചക്കരക്കല്ലില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ബൈക്കിലെത്തിയ അക്രമിസംഘം ബോംബെറിഞ്ഞു. ഇരിവേലില്‍ പ്രേമന്റെ വീടിനു നേരെയാണ് ആറുബൈക്കുകളിലായെത്തിയ സംഘം ആക്രമണം നടത്തിയത്. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കുണ്ട്. ഇവിടെ വൈകിട്ട് ആറുവരെ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.




പമ്പ്ഹൗസ് അഴിമതി: 10 എഞ്ചിനീയര്‍മാര്‍ക്ക് തടവ്‌
കൊല്ലം: പമ്പ് ഹൗസ് നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ കുറ്റത്തിന് ജലസേചന അതോറിറ്റിയിലെ 10 എഞ്ചിനീയര്‍മാര്‍ക്ക് തടവ് ശിക്ഷ. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 1992 ല്‍ നടന്ന അഴിമതിക്കേസിലാണ് ശിക്ഷ. എഞ്ചിനീയര്‍മാര്‍ക്ക് രണ്ട് വര്‍ഷമാണ് തടവ് വിധിച്ചത്. ഇതിന് പുറമെ 1.25 ലക്ഷം രൂപ പിഴയും അടയ്ക്കണം. പമ്പ് ഹൗസ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത് നടത്തിയ കരാറുകാരന് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയുണ്ട്. ലോകബാങ്ക് സഹായത്തോടെ നിര്‍മ്മിക്കാനുദ്ദേശിച്ച മൈലാംമൂട് പമ്പ് ഹൗസിന്റെ പണി പൂര്‍ത്തിയാക്കാതെ ഉദ്യോഗസ്ഥരും കരാറുകാരനും ചേര്‍ന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നതാണ് കേസ്. കേസിലെ ഒന്നാം പ്രതിയുടെ അനാരോഗ്യം കണക്കിലെടുത്ത് കുറ്റപത്രം വിഭജിച്ചാണ് ശേഷിക്കുന്ന പ്രതികളെ വിസ്തരിച്ചതും ശിക്ഷ വിധിച്ചതും.




അരവിന്ദ് മായാറാമിനെ മാറ്റി; രാജീവ് മെഹ്‌റിഷി പുതിയ ധനകാര്യ സെക്രട്ടറി
ന്യൂഡല്‍ഹി: ധനകാര്യവകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും അരവിന്ദ് മായാറാമിനെ മാറ്റി. രാജീവ് മെഹ്‌റിഷിയാണ് പുതിയ സെക്രട്ടറി. രാജസ്ഥാന്‍ കേഡറിലുള്ള 1978 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അരവിന്ദ് മായാറാം. പര്‍വേസ് ധവാന്‍ വിരമിക്കുന്ന ഒഴിവില്‍ അരവിന്ദ് ഈ മാസം അവസാനം ടൂറിസം സെക്രട്ടറിയായി നിയമിതനാകും. പുതിയ ധനകാര്യസെക്രട്ടറി രാജീവ് മെഹ്‌റിഷി രാജസ്ഥാന്‍ കേഡറില്‍ നിന്നുതന്നെയുള്ള അരവിന്ദിന്റെ അതേ ബാച്ചുകാരനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റെടുത്ത ശേഷം ആദ്യമായി ഉന്നത തല സെക്രട്ടറി തലത്തില്‍ നടക്കുന്ന മാറ്റമാണിത്. ഇവയടക്കം 20 ഉന്നത ഓഫീസര്‍മാരെയാണ് ബുധനാഴ്ച സ്ഥാനം മാറ്റി നിയമിച്ചത്.




തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: വ്യവസായ വികസനത്തിന് അനുയോജ്യമായ അന്തരീഷം സൃഷ്ടിക്കുന്നതിന് രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴില്‍മേഖലയില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടും തൊഴില്‍ നിയപരിഷ്‌കാരത്തിനുമായി തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ശ്രമേവ ജയതേ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേക്ക് ഇന്‍ ഇന്ത്യ വിജയകരമാകണമെങ്കില്‍ വ്യാപാരം സുഗമമാകണം. തൊഴില്‍പ്രശ്‌നങ്ങള്‍ തൊഴിലാളിയുടെ കണ്ണിലൂടെയാകണം കാണേണ്ടത്. അല്ലാതെ വ്യാവസായിയുടെ കണ്ണിലൂടെ ആകരുത്. യന്ത്രങ്ങളുടെ സഹായമില്ലാതെ ജോലി ചെയ്യുന്നവരോടുള്ള സമീപനം ജനങ്ങള്‍ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വ്യവസായമേഖലയെ വര്‍ഷങ്ങളായി നിയന്ത്രിച്ച ഇന്‍സ്‌പെക്ടര്‍ രാജ് നയം തിരുത്തും. 1800 ലേബര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും പുതിയ തൊഴില്‍ നിയമങ്ങളേയും ചട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെ എസ്.എം.എസ് ലഭിക്കും. ഏകീകൃത തൊഴില്‍-വ്യവസായ പോര്‍ട്ടലായ....




പുതിയ ഐപാഡിന്റെ ചിത്രങ്ങള്‍ ആപ്പിള്‍ അബദ്ധത്തില്‍ പുറത്തുവിട്ടു
ലോകത്ത് ഏറ്റവുമധികം രഹസ്യസ്വഭാവമുള്ള സംഗതികളിലൊന്ന് ആപ്പിളിന്റെ പുതിയ ഉപകരണങ്ങളെ സംബന്ധിച്ചുള്ളതാണ്. ഏറെ ആകാംക്ഷയോടെയാണ് ടെക് ആരാധകര്‍ അവ കാത്തിരിക്കുന്നതെങ്കിലും, ആപ്പിള്‍ ഒരു വിവരവും മുന്‍കൂര്‍ പുറത്തുവിടാറില്ല. അങ്ങനെയുള്ള ആപ്പിളിന്റെ പുതിയ ഐപാഡുകളുടെ ചിത്രങ്ങളും വിവരങ്ങളും ആപ്പിളിന്റെ സൈറ്റില്‍ തന്നെ മുന്‍കൂര്‍ പ്രത്യക്ഷപ്പെടുക എന്നകാര്യം തീര്‍ച്ചയായും കൗതുകകരമായിരിക്കും. ആ കൗതുകമാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ആപ്പിളിന്റെ പുത്തന്‍ ഐപാഡിന്റെ ഇമേജുകളാണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. ആപ്പിളിന്റെ ടാബ്‌ലറ്റായ ഐപാഡിന്റെ പുത്തന്‍ പതിപ്പുകളും പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ശ്രേണിയിലെ ഐമാക്കും കമ്പനി പുറത്തിറക്കുന്നത് ഒക്ടോബര്‍ 17 നാണ്. കൂപ്പര്‍ഷിനോയില്‍ നടക്കുന്ന ലോഞ്ചിങ് ചടങ്ങിലേക്കുള്ള ക്ഷണക്കത്തുകള്‍ അയച്ചിരുന്നെങ്കിലും ഏതൊക്കെ ഗാഡ്ജറ്റുകളാണെന്ന കാര്യം ആപ്പിള്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ അബദ്ധത്തില്‍ ആപ്പിള്‍തന്നെ പുറത്തിറങ്ങാനിരിക്കുന്ന....




കശ്മീരില്‍ ഐഎസ് ഐഎസ് പതാക; ആശങ്കയുണ്ടാക്കുന്നുവെന്ന് കരസേന
ശ്രീനഗര്‍: കശ്മീരില്‍ പൊതുവേദിയില്‍ ചിലര്‍ ഇസ്‌ലാമിക് സ്റ്റേസ്റ്റ് തീവ്രവാദ സംഘടനയുടെ പതാക വീശിയത് ആശങ്കയുണ്ടാക്കുന്നുവെന്ന് കരസേന. കശിമീര്‍ താഴ്‌വരയിലെ യുവജനങ്ങള്‍ ജിഹാദി സംഘടനകളിലേക്ക് ആകര്‍ഷിക്കുന്നത് തടയാന്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രത സ്വീകരിക്കണമെന്നും കരസേന 15ാം ബറ്റാലിയന്‍ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്.ജന സുബ്രത സഹ വ്യക്തമാക്കി. സംഭവം ചില മണ്ടന്മാരുടെ പ്രവൃത്തിയാണെന്നും കശ്മീരില്‍ ഐ.എസ് സാന്നിദ്ധ്യമില്ലെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രസ്താവന നടത്തിയതിനു പിറ്റേദിവസമാണ് സഹയുടെ ഈ അഭിപ്രായപ്രകടനം. ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ഐ.എസ്.ഐ.എസ്) ക്ക് ധാരാളം അണികളെ ആകര്‍ഷിക്കാന്‍ കഴിയുന്നുവെന്നത് ഉത്കണ്ഠപ്പെടേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയും, ജൂലൈയില്‍ ഈദ് പ്രാര്‍ത്ഥനക്കു ശേഷവുമാണ് കശ്മീരില്‍ ചിലര്‍ ഐ.എസ് തീവ്രവാദി സംഘടനയുടെ പതാക വീശിയത്.




സ്മാര്‍ട്ട്‌ഫോണ്‍ യുദ്ധത്തിന് ആക്കംകൂട്ടാന്‍ ആന്‍ഡ്രോയ്ഡ് ലോലിപോപ്പ്
ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ലോലിപോപ്പ് (ആന്‍ഡ്രോയ്ഡ് 5.0) എത്തെത്തുന്നു. നെക്‌സസ് 6 സ്മാര്‍ട്ട്‌ഫോണ്‍, നെക്‌സസ് 9 ടാബ്‌ലറ്റ്, മീഡിയ സ്ട്രീമിങിനുള്ള നെക്‌സസ് പ്ലെയര്‍ എന്നീ മൂന്ന് വ്യത്യസ്ത ഉപകരണങ്ങളിലൂടെയാണ് ആന്‍ഡ്രോയ്ഡ് 5.0 ആദ്യം ഉപയോക്താക്കളിലെത്തുന്നത്. നവംബര്‍ 3 ന് നെക്‌സസ് 9 ടാബും നെക്‌സസ് പ്ലെയറും വിപണിയിലെത്തും. അതിനാല്‍, അന്നായിരിക്കും ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് ആദ്യം ഉപയോക്താക്കളുടെ പക്കലെത്തുക. ഗൂഗിളിന്റെ നെക്‌സസ് ഗാഡ്ജറ്റുകളുടെ മുന്‍തലമുറയില്‍പെട്ട നെക്‌സസ്4, നെക്‌സസ്5, നെക്‌സസ്7, നെക്‌സസ് 10, ഗൂഗിള്‍ പ്ലേ എഡിഷന്‍ ഉപകരണങ്ങളില്‍ താമസിയാതെ ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് ( Android 5.0 Lollipop ) എത്തുമെന്നും ഗൂഗിള്‍ അറിയിച്ചു. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇപ്പോള്‍ ആധിപത്യം പുലര്‍ത്തുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഒഎസ് ആണ് ആന്‍ഡ്രോയ്ഡ്. ഐ.ഡി.സി.യുടെ കണക്ക് പ്രകാരം , ലോകവിപണിയില്‍ 84.7 ശതമാനമാണ് ആന്‍ഡ്രോയ്ഡിന്റെ വിഹിതം. ആ നേട്ടം നിലനിര്‍ത്താനും, പുതിയ മേഖലകളിലേക്ക്....




പുതിയ പ്ലസ്ടു ബാച്ചിനായി ഉത്തരവിടരുതെന്ന് കേരളം
ന്യൂഡല്‍ഹി: സംസ്ഥാനത്ത് പുതിയ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ ഇടക്കാല ഉത്തരവ് നല്‍കരുതെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. അധ്യയനവര്‍ഷം ആരംഭിച്ച് മൂന്നുമാസമായതിനാല്‍ പുതിയ ബാച്ച് അനുവദിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കാണിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. പ്ലസ്ടു ബാച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത്. പ്ലസ്ടു അധിക ബാച്ച് അനുവദിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അധികബാച്ചുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് മാത്രമാണ് ഹൈക്കോടതയില്‍ നിന്നും വന്നിട്ടുള്ളത്. ഹൈക്കോടതിയിലെ കേസില്‍ അന്തിമവിധി വരും വരെ മറ്റ് നടപടികളുണ്ടാകരുതെന്നും കേരളം ആവശ്യപ്പെട്ടു




തട്ടിക്കൊണ്ടുപോയ മകളെ വീട്ടുകാര്‍ക്ക് തിരിച്ചുനല്‍കിയത് കശ്മീരിലെ പ്രളയം
ശ്രീനഗര്‍: അതിരൂക്ഷമായ വെള്ളപ്പൊക്കം കശ്മീരില്‍ വന്‍നാശം വിതച്ചപ്പോള്‍ മുംബൈയിലെ ആറ് വയസ്സുകാരി മേഘയ്ക്ക് സ്വന്തം നാട്ടിലേക്കും വീട്ടുകാരിലേക്കും മടങ്ങിയെത്താന്‍ അത് നിമിത്തമായി. എല്ലാവരും ഞടുക്കത്തോടെ ഓര്‍ക്കുന്ന ഒരു വെള്ളപ്പൊക്കം ആശ്വാസമായത് മേഘയ്ക്കും അവളുടെ കുടുംബത്തിനുമാണ്. ഒരു വര്‍ഷം മുമ്പ് ബാന്ദ്രയിലെ വീട്ടില്‍നിന്ന് മേഘയെ ഒരാള്‍ തട്ടിക്കൊണ്ടുപോയതാണ്. കുട്ടിയെക്കുറിച്ച് അവളുടെ വീട്ടുകാര്‍ അന്വേഷിക്കാന്‍ ഇനി സ്ഥലമില്ല. പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുതുടങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി പോലീസില്‍ നിന്നും കഴിഞ്ഞ ദിവസം ശുഭവാര്‍ത്തയുമായി ആ വിളിയെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 13 ന് ഭിക്ഷാടന മാഫിയയുടെ പിടിയിലായ അവള്‍ ഇതിനോടകം വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ എത്തിപ്പെട്ടത് ശ്രീനഗറിലും സോപോറിലുമൊക്കെയാണ്. അതിനിടെ കൊല്‍ക്കത്തയിലും യു.പിയിലുമൊക്കെ ഭിക്ഷയെടുക്കേണ്ടിവന്നു മേഘയ്ക്ക്. കഴിഞ്ഞ മാസം കശ്മീരിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അവളെ ദാല്‍ ഗേറ്റ് പ്രദേശത്തെ ഒരു....




ഐ.എസ്സിനെതിരെയുള്ള യുദ്ധത്തിന് പേരിട്ടു; ഓപ്പറേഷന്‍ ഇന്‍ഹരന്റ് റിസോള്‍വ്
വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഐ.എസ് തീവ്രവാദികള്‍ക്കെതിരെ നടക്കുന്ന വ്യോമാക്രമണത്തിന് യു.എസ് സൈന്യം പേരിട്ടു. ഏതാനും ദിവസം മുമ്പാണ് 'ഓപ്പറേഷന്‍ ഇന്‍ഹരന്റ് റിസോള്‍വ് എന്ന് ഈ 'യുദ്ധ' ത്തിന് പേരിടാന്‍ യു.എസ് സൈനിക നേതൃത്വം തീരുമാനിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥനായ ജനറല്‍ മാര്‍ട്ടന്‍ ഡംപ്‌സി പറഞ്ഞു. എന്നാല്‍ പെന്റഗണ്‍ ഈ പേര് സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. സാധാരണ സൈനിക നടപടി പ്രഖ്യാപിക്കുന്നതിനു മുമ്പേ അതിന് പേരു നല്‍കി പ്രചാരണം നടത്തുന്ന രീതിയാണ് യു.എസ് സ്വീകരിക്കാറുള്ളത്. ഓപ്പറേഷന്‍ ഇറാഖി ഫ്രീഡം എന്നായിരുന്നു 2003 ലെ ഇറാഖ് അധിനിവേശത്തിന് നല്‍കിയ പേര്. 2003 നും 2011 നും ഇടയില്‍ ഓപ്പറേഷന്‍ എയര്‍ബോണ്‍ ഡ്രാഗണ്‍, ഓപ്പറേഷന്‍ സോഡ മൗണ്ടന്‍ തുടങ്ങി അഞ്ഞൂറിലധികം സൈനിക നടപടികളാണ് യു.എസ് നടപ്പാക്കിയത്. ഭീകരതക്കെതിരെയുള്ള യുദ്ധമെന്ന പേര് ഏറെ കൊട്ടിഘോഷിച്ചതാണ്.




സ്വര്‍ണവില പവന് 160 രൂപ കൂടി
കൊച്ചി: സ്വര്‍ണം പവന് 160 രൂപ വര്‍ധിച്ച് 20640 രൂപയായി. ഗ്രാമിന് 2580 രൂപയാണ് വില. 20480 രൂപയായിരുന്നു പവന്റെ ഇന്നലെത്തെ വില. ഗ്രാമിന് 2560 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വര്‍ധനവാണ് ഇവിടെയും പ്രതിഫലിച്ചത്.




ടെക്‌നോപാര്‍ക്ക് കെട്ടിടത്തിനു മുകളില്‍നിന്ന് യുവാവ് വീണ് മരിച്ചു
കഴക്കൂട്ടം: തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് സോഫ്റ്റ്‌വേര്‍ ഉദ്യോഗസ്ഥന്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി ശ്രീരാഗാണ് മരിച്ചത്. ആറാമത്തെ നിലയില്‍ നിന്നാണ് ശ്രീരാഗ് താഴേക്ക് വീണത്.




പട്ടിക്കൂട് വിവാദം ഉയര്‍ന്ന ജവഹര്‍ സ്‌കൂള്‍ തുറന്നു
തിരുവനന്തപുരം: കുട്ടിയെ പട്ടികൂട്ടിലടച്ചുവെന്ന് ആക്ഷേപമുയര്‍ന്ന കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് സ്‌കൂള്‍ തുറന്നു. സ്‌കൂള്‍ പൂട്ടാനുള്ള ഡി.പി.ഐയുടെ ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറി സ്‌റ്റേ ചെയ്തതിനെതുടര്‍ന്നാണ് 16 ദിവസത്തിന് ശേഷം സ്‌കൂള്‍ തുറക്കാനുള്ള സാഹചര്യമൊരുങ്ങിയത്. ഡി.പി.ഐയുടെ ഉത്തരവിനെതിരെ മാനേജ്‌മെന്റ് സര്‍ക്കാരിന് അപ്പീല്‍ നല്‍കിയിരുന്നു. ഇന്ന് സ്‌കൂള്‍ തുറന്നപ്പോഴും ഒരുവിഭാഗം അതിനെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു. സ്‌കൂള്‍ ഈ അധ്യയനവര്‍ഷം തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ഡി.പി.ഐയോട് നേരത്തെ ജില്ലാഭരണകൂടം ശുപാര്‍ശ ചെയ്തിരുന്നു. ഈ അധ്യയന വര്‍ഷം മക്കളെ ജവഹര്‍ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിപ്പിക്കണമെന്നാണ് ഭൂരിപക്ഷം രക്ഷിതാക്കളുടെയും അഭിപ്രായമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമായി. സ്‌കൂളിലെ 123 കുട്ടികളില്‍ 107 പേരുടെ രക്ഷിതാക്കളും അതേ സ്‌കൂളില്‍ കുട്ടികളെ തുടര്‍ന്നു പഠിപ്പിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. കുട്ടികളുടെ....




കെ.എസ്.ആര്‍.ടി.സി. ബുക്കിങ് സൈറ്റ് ഹിറ്റാവുന്നു
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി.യുടെ ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റിന് ആദ്യദിനം മികച്ച പ്രതികരണം. പഴയതിന്റെ ന്യൂനത പരിഹരിച്ച് തയ്യാറാക്കിയ സൈറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം ബുക്കിങ്ങിന് ആളെത്തി. വോള്‍വോ ബസ്സുകളിലാണ് ഇപ്പോള്‍ www.keralartc.in എന്ന സൈറ്റ് വഴി റിസര്‍വേഷന്‍ നടത്തുന്നത്. ബാംഗ്ലൂര്‍ വോള്‍വോ ബസ്സിലേക്ക് ബുധനാഴ്ച മാത്രം 88 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. 14 യാത്രക്കാര്‍ മാത്രമാണ് നേരിട്ട് കൗണ്ടറിലെത്തിയത്. എല്ലാ ബാങ്കുകളുടെയും ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ സ്വീകരിക്കും. ടിക്കറ്റ് എസ്.എം.എസ്. ആയി ലഭിക്കും. എല്ലാ സ്റ്റോപ്പുകളില്‍നിന്നുമുള്ള യാത്രക്കൂലി സംബന്ധിച്ച വിവരവും ലഭിക്കും. രണ്ടാഴ്ചയ്ക്കകം സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ 261 സര്‍വീസുകളില്‍ കൂടി സേവനം ലഭ്യമാകും. 23-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നവീകരിച്ച സൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.




മഹാരാഷ്ട്ര മുന്‍മന്ത്രി സാബിര്‍ ഷെയ്ഖ് അന്തരിച്ചു
താനെ: ശിവസേന നേതാവും മഹാരാഷ്ട്രയിലെ മുന്‍ തൊഴില്‍മന്ത്രിയുമായ സാബിര്‍ ഷെയ്ഖ്(71) അന്തരിച്ചു. സേനനിരയിലെ ഏക പ്രമുഖ മുസ്‌ലിം നേതാവായിരുന്നു സാബിര്‍ ഷെയ്ഖ്. കടുത്ത പ്രമേഹ രോഗിയായിരുന്ന സാബിര്‍ ഷെയ്ഖ് കൊങ്കണിലെ വേദ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച അന്ത്യം സംഭവിച്ചത്. മൂന്നു തവണ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാബിര്‍ ഷെയ്ഖ് 1995 ലെ സേന-ബി.ജെ.പി സര്‍ക്കാരിലാണ് തൊഴില്‍മന്ത്രിയായി പ്രവര്‍ത്തിച്ചത്. ബാല്‍ താക്കറയുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു സാബിര്‍.




ഗതിനിര്‍ണയ ഉപഗ്രഹം ഭ്രമണപഥത്തില്‍
വിക്ഷേപണം വിജയകരം ശ്രീഹരിക്കോട്ട: ബഹിരാകാശരംഗത്ത് ഇന്ത്യയ്ക്ക് വീണ്ടും നേട്ടം. പി.എസ്.എല്‍.വി. സി26 ന്റെ ചിറകിലേറി പറന്നുയര്‍ന്ന ഗതിനിര്‍ണയ ഉപഗ്രഹം പൂര്‍ണ വിജയത്തിലെത്തിയതായി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ 1.32നാണ് ഗതിനിര്‍ണയ ഉപഗ്രഹപരമ്പരയിലെ മൂന്നാമത്തേതായ ഐ.ആര്‍.എന്‍.എസ്.എസ്.1 സി ശ്രീഹരിക്കോട്ടയില്‍നിന്ന് പറന്നുയര്‍ന്നത്. വിക്ഷേപണവാഹനം ഇളകിത്തുടങ്ങിയതുമുതല്‍ ചങ്കിടിപ്പിന്റെ നിമിഷങ്ങളായിരുന്നു. കുതിച്ചുയര്‍ന്ന പേടകത്തെ ഹൃദയംകൊണ്ടും തലച്ചോറുകൊണ്ടും ശ്രീഹരിക്കോട്ടയിലെ ശാസ്ത്രജ്ഞന്മാര്‍ പിന്തുടര്‍ന്നു. നാലുഘട്ടങ്ങളായുള്ള സഞ്ചാരവേളകളെല്ലാം മുന്‍കൂട്ടിയുറപ്പിച്ച സമയങ്ങളില്‍ത്തന്നെ താണ്ടിയായിരുന്നു വിജയപ്രവേശനം. പുലര്‍ച്ചെ 1.53ഓടെ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തി. 'ബഹിരാകാശമേഖലയില്‍ വീണ്ടുമൊരു വിജയം കൂടി' എന്നായിരുന്നു ഡോ. കെ. രാധാകൃഷ്ണന്റെ ആദ്യ പ്രതികരണം.




അഞ്ചുരൂപ കൂടുതല്‍ നല്‍കി റബ്ബര്‍ സംഭരിക്കും
തിരുവനന്തപുരം: വിപണിവിലയെക്കാള്‍ അഞ്ചുരൂപ കൂടുതല്‍ നല്‍കി റബ്ബര്‍ സംഭരിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി.വിപണി വിലയെക്കാള്‍ രണ്ട് രൂപ മാത്രം കൂട്ടി റബ്ബര്‍ സംഭരിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ഇത് തീരെ കുറവാണെന്ന് റബ്ബര്‍ കര്‍ഷകര്‍ പരാതിപ്പെട്ടിരുന്നു. അഞ്ചുരൂപ കൂട്ടി സംഭരണം നടത്തണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം മന്ത്രി കെ.എം. മാണി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു. മന്ത്രിസഭാ യോഗം അത് അംഗീകരിച്ചു.'മാര്‍ക്കറ്റ് ഫെഡ്ഡി'നും 'റബ്ബര്‍ മാര്‍ക്കി'നുമാണ് സംഭരണ ചുമതല. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാലുടന്‍ സംഭരണം തുടങ്ങാന്‍ ഈ ഏജന്‍സികളുടെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ധാരണയായി.




സരിതയുടേതെന്ന പേരില്‍ അശ്ലീലചിത്രം; പത്തനംതിട്ട പോലീസ് കേസെടുത്തു
പത്തനംതിട്ട: സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുേടത് എന്ന പേരില്‍ നവമാധ്യമത്തില്‍ അശ്ലീലചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പത്തനംതിട്ട പോലീസ് കേസെടുത്തു. ഐ.ടി. ആക്ട് പ്രകാരവും കേരള പോലീസ് ആക്ട് 119 ബി പ്രകാരവുമാണ്‌ േകസ്. സ്ത്രീകളെ മോശമായി ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചതിനും കേസുണ്ട്. അശ്ലീലചിത്രത്തില്‍ കാണുന്നത് കൂട്ടിച്ചേര്‍ത്ത ദൃശ്യമാണെന്ന് പരാതിയില്‍ പറയുന്നു. തന്റെ തലയും മറ്റാരുെടയോ ഉടലും ചേര്‍ത്ത് വീഡിയോ തയ്യാറാക്കി നവമാധ്യമത്തില്‍ ഇടുകയായിരുന്നു. താന്‍ പത്തനംതിട്ടയിലെ കേസ് ആവശ്യത്തിന് എത്തിയപ്പോള്‍ ഒരു സുഹൃത്താണ് ഈ ദൃശ്യം തനിക്ക് കാണിച്ചുതന്നത്. ബുധനാഴ്ച, സരിത പത്തനംതിട്ടയിലെത്തി സി.ജെ.എം. കോടതിയില്‍ അശ്ലീലചിത്രം സംബന്ധിച്ച് പരാതി നല്‍കുകകായിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നാണ് ആവശ്യം. പരാതി മജിസ്‌ട്രേറ്റ് പത്തനംതിട്ട പോലീസിന് കൈമാറി. സി.ഐ.ക്കാണ് അന്വേഷണച്ചുമതല. അശ്ലീലദൃശ്യം നവമാധ്യമത്തില്‍ ലോഡ് ചെയ്യുന്നതും അത് കൈമാറി പ്രദര്‍ശിപ്പിക്കുന്നതും കാണുന്നതും െഎ.ടി. ആക്ട് പ്രകാരം....




കുവൈറ്റ് രാജകുമാരന്റെ ആഡംബരനൗക കൊച്ചിയില്‍ അപകടത്തില്‍ പെട്ടു
കൊച്ചി: രഹസ്യ സന്ദര്‍ശനത്തിനെത്തിയ കുവൈറ്റ് രാജകുമാരന്റെ ആഡംബര നൗക കൊച്ചിയില്‍ അപകടത്തില്‍ പെട്ടു. ചെറായി ആറാട്ട് കടവിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. രാജകുമാരനെയും സുഹൃത്തുക്കളെയും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ചെറായി ആറാട്ട് കടവിന് സമീപം കായലിലാണ് കുവൈറ്റ് രാജകുമാരന്‍ ഷേയ്ക്ക് നാസര്‍ അല്‍ഷാബയുടെ ആഡംബര നൗക അപകടത്തില്‍ പെട്ടത്. വേഗത്തില്‍ വന്ന നൗക കായലിലെ മരക്കുറ്റിയിലിടിച്ച് മറിയുകയായിരുന്നു. അടുത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ബോട്ടില്‍ നിന്ന് രാജകുമാരനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. അപകടം നടന്ന് അധികം കഴിയും മുന്നേ സ്ഥലത്തേക്ക് ആഡംബര കാറുകള്‍ പാഞ്ഞെത്തിയപ്പോഴാണ് തങ്ങള്‍ രക്ഷപ്പെടുത്തിയത് കുവൈറ്റ് രാജകുമാരനെയാണെന്ന് ഇവര്‍ അറിയുന്നത്. രഹസ്യ സന്ദര്‍ശനമായിരുന്നതിനാല്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്തരുതെന്ന് നാട്ടുകാരോട് രാജകുമാരന്‍ അഭ്യര്‍ത്ഥിച്ചു. കുവൈറ്റില്‍ നിന്ന് ഇറക്കുമതി ചെയ്ത കോടികള്‍ വിലമതിക്കുന്ന ആഡംബര നൗകയാണ് അപകടത്തില്‍ പെട്ടത്.....




ഗംഗാ ശുചീകരണം: സര്‍ക്കാറിന് വിമര്‍ശം
ന്യൂഡല്‍ഹി: ഗംഗാ ശുചീകരണപദ്ധതി നടപ്പാക്കുന്നതിന് വേണ്ടത് ഇ. ശ്രീധരനെപ്പോലെ ദീര്‍ഘവീക്ഷണമുള്ളവരാണെന്ന് സുപ്രീംകോടതി. ഗംഗ ശുചീകരിക്കുന്നതിന് സര്‍ക്കാറിന് വ്യക്തമായ വീക്ഷണമില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പദ്ധതിയെ തടസ്സപ്പെടുത്തുന്നത് അഴിമതിയാണ്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഗംഗാ ശുചീകരണവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 29 കൊല്ലമായി കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. കാര്യമായ ഒരു പുരോഗതിയും ഗംഗാ ശുചീകരണവിഷയത്തില്‍ ഉണ്ടായിട്ടില്ല. അടുത്ത 29 കൊല്ലത്തേക്കുകൂടി കാത്തിരിക്കാനാവില്ല. ഒറ്റ രാത്രികൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നറിയാമെന്ന് അഭിപ്രായപ്പെട്ട കോടതി, ഇപ്പോള്‍ ആവശ്യം ഇ. ശ്രീധരനെപോലെ ദീര്‍ഘവീക്ഷണമുള്ള വിദഗ്ധരെയാണെന്നും വ്യക്തമാക്കി. വ്യവസായികമലിനീകരണം തടഞ്ഞാല്‍ത്തന്നെ ഗംഗയുടെ 30 ശതമാനവും ശുചിയാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനായി ഗംഗ ഒഴുകുന്ന സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണബോര്‍ഡുകള്‍....




ലോകത്ത് ആണ്‍-പെണ്‍ അസന്തുലനം കുറയുന്നതായി പഠനം
പാരിസ്: ലോകത്ത് ആണ്‍- പെണ്‍ അസന്തുലനം കുറഞ്ഞുവരുന്നതായി പഠനം. പ്രാഥമിക വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ പുരുഷന്‍മാരും സ്ത്രീകളും തമ്മിലുള്ള അനുപാതത്തിലെ വിടവ് പത്തുവര്‍ഷത്തിനിടെ കുറഞ്ഞതായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് നടത്തിയ പഠനം വ്യക്തമാക്കുന്നു. ആറുമുതല്‍ 11 വയസ്സുവരെയുള്ള പ്രാഥമിക സ്‌കൂള്‍ കുട്ടികളുടെ ഹാജര്‍നിലയാണ് പഠന പരിധിയില്‍ ഉള്‍പ്പെടുത്തിയത്. പ്രാഥമിക സ്‌കുളുകളില്‍ ഐക്യരാഷ്ട്ര സഭയുടെ 2000-ത്തിലെ കണക്കനുസരിച്ച് ആണ്‍-പെണ്‍ ലിംഗ അനുപാതം 100 ആണ്‍കുട്ടികള്‍ക്ക് 95 പെണ്‍കുട്ടികള്‍ എന്നാണ്. എന്നാല്‍, പുതിയ കണക്കനുസരിച്ച് ഇത് 100 ആണ്‍കുട്ടികള്‍ക്ക് 98 പെണ്‍കുട്ടികള്‍ എന്നാണ് . അതേസമയം, സര്‍വകലാശാല തലത്തിലെ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, കണക്ക് എന്നീ പഠനമേഖലയില്‍ ആണ്‍-പെണ്‍ അനുപാതത്തില്‍ വലിയ അന്തരമുണ്ട്. സയന്‍സ് പഠിച്ച് ഔദ്യോഗികജീവിതം നയിക്കുന്ന വനിതകള്‍ 43 ശതമാനമാണ്. അതേസമയം, പുരുഷന്മാര്‍ 71 ശതമാനമാണ്. തൊഴില്‍ മേഖലയില്‍ 2000-ത്തില്‍ സ്ത്രീകളുടെ അനുപാതം 54 ശതമാനമായിരുന്നുവെങ്കില്‍ 2012-ല്‍....




എബോള: ഫെയ്‌സ് ബുക്ക് 153 കോടി നല്‍കും
വാഷിങ്ടണ്‍: എബോളവ്യാപനം തടയാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി അമേരിക്കയ്ക്ക് ഫെയ്‌സ് ബുക്ക് മേധാവി മാര്‍ക്ക് സൂക്കര്‍ബര്‍ഗ് 153 കോടിയിലധികം രൂപയുടെ സഹായം(2.5കോടി ഡോളര്‍) പ്രഖ്യാപിച്ചു. എബോളവ്യാപനം തടയുന്നത് സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ബ്രിട്ടന്‍ , ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ തലവന്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഫെയ്‌സ് ബുക്കിന്റെ സഹായ പ്രഖ്യാപനം. അമേരിക്കയിലെ രണ്ടാമത്തെ ആരോഗ്യപ്രവര്‍ത്തകനും എബോള ബാധിച്ചതായി സ്ഥിരീകരിച്ചത് രാജ്യത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എബോളയ്‌ക്കെതിരായ അന്തര്‍ദേശീയ പ്രവര്‍ത്തനങ്ങളാണ് ഒബാമ രാജ്യത്തലവന്മാരുമായി ചര്‍ച്ചചെയ്തത്. എബോള ബാധിച്ചേക്കാവുന്നവരുടെ എണ്ണം ഡിസംബറോടെ ആഴ്ചയില്‍ പതിനായിരമായി ഉയര്‍ന്നേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രൂസ് ഓള്‍വാഡ് പറഞ്ഞു. രോഗാവസ്ഥ വളരെ അപകടകരമായ ഘട്ടത്തിലേക്ക് വ്യാപിക്കുകയാണ്. അത് നമ്മളെക്കാള്‍ മുന്നേ ഓടുകയാണ്.....




സൗദിയില്‍ യു.എസ്. പൗരന്‍ വെടിയേറ്റ് മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ അമേരിക്ക പൗരന്‍ വെടിയേറ്റ് മരിച്ചു. മറ്റൊരു യു.എസ്. പൗരന് ഗുരുതരമായി പരിക്കേറ്റു. അക്രമം നടത്തിയ അബ്ദുള്‍ അസീസ് ഫഹദ് അല്‍ റഷീദ് എന്നയാളെ പോലീസ് അറസ്റ്റുചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷമാണ് പാശ്ചാത്യ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കുനേരേ സൗദിയില്‍ ആക്രമണമുണ്ടാകുന്നത്. സൗദിയിലെ പ്രതിരോധകരാര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു അബ്ദുള്‍ അസീസ്. വെടിയേറ്റ യു.എസ്. പൗരന്‍മാരും ഇതേ കമ്പനിയില്‍ ജീവനക്കാരായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ അബ്ദുള്‍ അസീസിനെ ഈയടുത്ത് ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നമാണോ അക്രമത്തിനിടയാക്കിയതെന്ന് വ്യക്തമല്ല. 25-കാരനായ അബ്ദുള്‍ അസീസിനെ വെടിവെച്ചുവീഴ്ത്തിയ ശേഷമാണ് പോലീസ് അറസ്റ്റുചെയ്തത്. അമേരിക്കയില്‍ ജനിച്ച ഇയാള്‍ക്ക് സൗദിയിലും യു.എസ്സിലും പൗരത്വമുണ്ട്. അതേസമയം, ഇയാള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.




പീഡനശ്രമം: യു.എസ്സില്‍ വിമാനം തിരിച്ചിറക്കി
ഹോണോലുലു: ടോയ്‌ലറ്റില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വിമാനം യു.എസ്സിലെ ഹോണോലുലുവില്‍ തിരിച്ചിറക്കി. സംഭവത്തില്‍ ഹവായ് സ്വദേശിയായ മിഷേല്‍ ടണൗയേ(29) യെ എഫ്.ബി.ഐ. അറസ്റ്റുചെയ്തു. ജീവപര്യന്തംവരെ തടവുകിട്ടാവുന്ന കുറ്റമാണ് മിഷേലിനുമേല്‍ ചുമത്തിയത്. കന്‍സായിയിലേക്കുള്ള യാത്രക്കിടെ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹവായില്‍ ഒഴിവുദിനം ആസ്വദിച്ചശേഷം അമ്മയോടൊപ്പം സ്വദേശത്തേക്ക് മടങ്ങുന്ന യുവതിക്കുനേരേയായിരുന്നു മിഷേലിന്റെ ആക്രമണം. യാത്രതുടങ്ങി ഒന്നേമുക്കാല്‍ മണിക്കൂറിനുശേഷം ടോയ്‌ലറ്റില്‍ യുവതിയെ മിഷേല്‍ ആക്രമിക്കുകയായിരുന്നു. ടോയ്‌ലറ്റിനകത്തുനിന്ന് മല്‍പ്പിടിത്തത്തിനിടെ യുവതി എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തിയതോടെ യാത്രക്കാരും വിമാനജോലിക്കാരുമെത്തിയാണ് ഇവരെ രക്ഷിച്ചത്. വാതില്‍ അടച്ചിരുന്നതിനാല്‍ വിജാഗിരിയുടെ സ്‌ക്രൂ ഊരിയെടുത്താണ് യുവതിയെ രക്ഷപ്പെടുത്തിയത്. അതിനിടയില്‍ മിഷേലിന് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന് തൊട്ടുമുമ്പ്....




റിച്ചാര്‍ഡ് ഫ്‌ലാനഗന് ബുക്കര്‍ പ്രൈസ്
ലണ്ടന്‍: യു.എസ്. എഴുത്തുകാരുടെ നോമിനേഷന്‍ കൂടി ഉള്‍പ്പെടുത്തിയ പ്രഥമ മാന്‍ ബുക്കര്‍ പ്രൈസിന് ഓസ്‌ട്രേലിയ നോവലിസ്റ്റായ റിച്ചാര്‍ഡ് ഫ്‌ലാനഗന്‍ അര്‍ഹനായി. മ്യാന്‍മാറിനും (ബര്‍മ) തായ്‌ലന്‍ഡിനുമിടയിലെ മരണപ്പാത എന്നറിയപ്പെടുന്ന റെയില്‍പാതയുടെ നിര്‍മ്മാണത്തിന് നിയോഗിക്കപ്പെട്ട യുദ്ധത്തടവുകാരന്റെ കഥപറയുന്ന നോവലായ ' ദി നാരോ റോഡ് ടു ദി ഡീപ് നോര്‍ത്ത് ' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ബുക്കര്‍ സമ്മാനം നേടുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയക്കാരനാണ് 53-കാരനായ ഫ്‌ലാനഗന്‍. ജപ്പാന്റെ യുദ്ധത്തടവുകാരനായ പിതാവിന്റെ അനുഭവമാണ് നോവലിന് പ്രചോദനമായതെന്ന് ഫ്ലൂനഗന്‍ വെളിപ്പെടുത്തി. യുദ്ധവും പ്രണയവുമാണ് എക്കാലത്തും സാഹിത്യത്തിലെ വലിയ രണ്ട് വിഷയങ്ങള്‍. നാരോ റോഡ് ടു ഡീപ് നോര്‍ത്തും യുദ്ധത്തിന്റെയും പ്രണയത്തിന്റെയും മനോഹരമായ ചിത്രീകരണമാണെന്ന് പുരസ്‌കാരസമിതി വിലയിരുത്തി. ഓസ്‌ട്രേലിയയിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനുംകൂടിയാണ് ടാസ്മാനിയാ എഴുത്തുകാരന്‍. ഓസ്‌ട്രേലിയയുടെ പരിസ്ഥിതിവിരുദ്ധനിലപാടുകളില്‍....




ഹിമാലയത്തില്‍ മഞ്ഞുവീഴ്ച: ഇന്ത്യക്കാരനടക്കം 12 പര്‍വതാരോഹകര്‍ മരിച്ചു
ഹിമപാതം ഹുദ് ഹുദ് ചുഴലിക്കാറ്റുമൂലം കാഠ്മണ്ഡു: നേപ്പാളില്‍ ഹിമാലയത്തിലുണ്ടായ കനത്ത ഹിമപാതത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 12 പര്‍വതാരോഹകര്‍ മരിച്ചു. 40 പേരെ രക്ഷപ്പെടുത്തി. വിദേശ സഞ്ചാരികളടക്കം 143 പേരെ കാണാതായി. മുസ്താങ് ജില്ലയിലെ അന്നപൂര്‍ണമേഖലയിലുള്ള തൊറുങ് ലാ, മനാങ് എന്നിവിടങ്ങളിലാണ് അപകടം. മൂന്നടിയോളം കനത്തില്‍ ഹിമപാതമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ കനത്ത മഴയുമുണ്ടായി. മനാങ്ങില്‍ ഇന്ത്യക്കാരനും നാല് കാനഡക്കാരും ആണ് മരിച്ചത്. തൊറുങ് ലായില്‍ ഏഴുപേരുടെ മൃതദേഹങ്ങള്‍ മഞ്ഞില്‍മൂടിയ നിലയില്‍ കണ്ടെത്തി. ഇതില്‍ രണ്ടുപേര്‍ പോളണ്ടില്‍ നിന്നുള്ളവരും ഒരാള്‍ ഇസ്രായേല്‍ സ്വദേശിയുമാണ്. ഇവര്‍ക്ക് വഴികാട്ടിയായി പോയ നേപ്പാളിയുടെ മൃതദേഹവും കണ്ടെത്തി. ഇതേ മേഖലയില്‍ തന്നെ കാലികളെ മേയ്ക്കുകയായിരുന്ന മൂന്ന് ഗ്രാമവാസികളും മഞ്ഞുവീഴ്ചയില്‍ മരിച്ചു. സൈന്യത്തിന്റെ നേതൃത്വത്തില്‍ ഹെലികോപ്റ്ററില്‍ തിരച്ചില്‍ തുടരുകയാണ്. ഒക്ടോബര്‍ മാസം ആയിരക്കണക്കിനാളുകള്‍ പര്‍വതാരോഹണത്തിന് ഇവിടെയെത്താറുണ്ട്.....




സി.പി.എം.അടവുനയം: തര്‍ക്കവിഷയം കോണ്‍ഗ്രസ് ബാന്ധവം
ന്യൂഡല്‍ഹി: പുതിയ അടവുനയത്തിന്റെ ഭാഗമായി സി.പി.എം. നേരിടുന്നത് കോണ്‍ഗ്രസ്സിനോട് സ്വീകരിക്കേണ്ട സമീപനത്തെച്ചൊല്ലിയുള്ള തര്‍ക്കം. ഇക്കാര്യത്തില്‍ കേരളം, പശ്ചിമബംഗാള്‍ ഘടകങ്ങള്‍ രണ്ടു തട്ടിലാണ് . മൂന്നാംമുന്നണി പരീക്ഷണങ്ങള്‍ പാളിയെന്ന് അടവുനയരേഖയിലൂടെ വിലയിരുത്തി ഫലത്തില്‍ ഇ.എം.എസ്സിന്റെയും സുര്‍ജിത്തിന്റെയും സമീപനങ്ങള്‍ തള്ളുകയാണ് പാര്‍ട്ടി. സംഘടനാപരമായി അടിതെറ്റിയതിന് പഴയനേതൃത്വത്തില്‍ പഴിചാരി രക്ഷപ്പെടുകയാണ് ഇപ്പോഴത്തെ നേതൃത്വമെന്നും വിലയിരുത്തപ്പെടുന്നു. ബി.ജെ.പി.യുടെ ഭീഷണി നേരിടാന്‍ കോണ്‍ഗ്രസ്സിനോട് എന്തു സമീപനം കൈക്കൊള്ളണമെന്ന് കഴിഞ്ഞ ദിവസത്തെ പി.ബി.യില്‍ ചര്‍ച്ച വന്നിരുന്നു. ബംഗാള്‍ ഘടകമാണ് ഇതിന് മുന്‍കൈ എടുത്തത്. കോണ്‍ഗ്രസ്സുമായി സഹകരിച്ചു നീങ്ങണമെന്ന നിലപാടിലാണ് ബംഗാള്‍ ഘടകം. എന്നാല്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കേരള ഘടകവും ഇതിനെ എതിര്‍ക്കുന്നു. കോണ്‍ഗ്രസ്സിനോടുള്ള സമീപനം ചര്‍ച്ച ചെയ്യുമ്പോള്‍ ഒന്നാം യു.പി.എ.സര്‍ക്കാറിനെ പിന്തുണച്ചതും രാഷ്ട്രപതി സ്ഥാനത്തേക്ക്....




മഹാരാഷ്ട്രയിലും ഹരിയാണയിലും ഉയര്‍ന്ന പോളിങ്‌
ന്യൂഡല്‍ഹി: ചൊവ്വാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഹരിയാണയിലും മഹാരാഷ്ട്രയിലും കനത്ത പോളിങ് രേഖപ്പെടുത്തി. ഹരിയാണയില്‍ 73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഇത് റെക്കോഡാണ്. മഹാരാഷ്ട്രയില്‍ പോളിങ് 64 ശതമാനമാണ്. അവസാന കണക്കുകൂട്ടലില്‍ പോളിങ് ശതമാനം അല്‍പ്പം കൂടി ഉയര്‍ന്നേക്കാം. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ബീഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പും നടന്നു. കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ മരിച്ചതിനെ തുടര്‍ന്നാണ് ഈ സീറ്റ് ഒഴിവ് വന്നത്. ഹരിയാണയില്‍ പല സ്ഥലത്തും സംഘര്‍ഷമുണ്ടായെങ്കിലും വോട്ടെടുപ്പിനെ അത് ബാധിച്ചില്ല. സിര്‍സയില്‍ ബി.ജെ.പി- ഐ.എന്‍.എല്‍.ഡി. പ്രവര്‍ത്തകരുടെ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹിസാര്‍ ജില്ലയിലെ ബര്‍വാലയില്‍ ദളിത്-ജാട്ട് സമുദായാംഗങ്ങള്‍ പലയിടത്തായി ഏറ്റുമുട്ടി. ഒട്ടേറെ വാഹനങ്ങള്‍ കത്തിച്ചു. മേവാത് ജില്ലയിലും നേരിയ തോതിലുള്ള അക്രമങ്ങളുണ്ടായി. മഹാരാഷ്ട്രയില്‍ ഗാഡ്ചിരോളി ജില്ലയിലെ ചമോര്‍ഷിയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കുനേരേ മാവോവാദികള്‍....




എക്‌സിറ്റ് പോളില്‍ ബി.ജെ.പി.
മുംബൈ/ന്യൂഡല്‍ഹി: വാശിയേറിയ പോരാട്ടം നടന്ന മഹാരാഷ്ട്രയിലും ഹരിയാണയിലും ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പ്രമുഖ കക്ഷികളെല്ലാം ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ട മഹാരാഷ്ട്രയില്‍ വരാനിരിക്കുന്നത് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത 'തൂക്കുസഭ'യാണെന്നാണ് ഇവ സൂചിപ്പിക്കുന്നത്. ഹരിയാണയിലെയും സ്ഥിതി അതുതന്നെ. രണ്ടിടത്തും നരേന്ദ്രമോദിയുടെ പ്രചാരണ പാടവത്തെ ആശ്രയിച്ച ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. മഹാരാഷ്ട്രയില്‍ രണ്ടാം സ്ഥാനത്ത് ഉദ്ധവ് താക്കറെയുടെ ശിവസേനയാണ്. അര നൂറ്റാണ്ടോളം മഹാരാഷ്ട്രയിലെ പ്രമുഖ കക്ഷിയായിരുന്ന കോണ്‍ഗ്രസ്സിന് ദരിദ്രമായ മൂന്നാം സ്ഥാനമേ എക്‌സിറ്റ് പോളുകള്‍ നല്‍കുന്നുള്ളൂ. ഹരിയാണയിലും അങ്ങനെ തന്നെ. ഐ.എന്‍.എല്‍.ഡിക്കാണ് ഇവിടെ രണ്ടാം സ്ഥാനം കല്‍പ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം പ്രവചിച്ച ചാണക്യ, ഇത്തവണ മഹാരാഷ്ട്രയിലും ഹരിയാണയിലും അവര്‍ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പറയുന്നു. മഹാരാഷ്ട്രയില്‍....




സംഘടനാ തിരഞ്ഞടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു
സമവായത്തിന് പകരം ജനാധിപത്യരീതിക്ക് നിര്‍ദേശം സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സംഘടനാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുക്കം തുടങ്ങി. ബൂത്ത്തലം മുതല്‍ എ.ഐ.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് വരെയുള്ള തിരഞ്ഞെടുപ്പ് 2015 ജൂലായ് 31നകം പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. സമവായശൈലിക്ക് പകരം ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് നിര്‍ദേശം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കേണ്‍ഗ്രസ് ജനാധിപത്യരീതിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുങ്ങുന്നത്. പാര്‍ട്ടി ഏറെ വെല്ലുവിളി നേരിടുന്ന വേളയില്‍ പുതുതലമുറയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തേടെയാണ് സംഘടനാ തിരഞ്ഞെടുപ്പിനെ നേതൃത്വം കാണുന്നതെന്ന് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ബൂത്ത് മുതല്‍ മണ്ഡലം തലം വരെ ഇപ്പോള്‍ പുനഃസഘടന നടക്കുന്നുണ്ട്. എ.ഐ.സി.സി.പട്ടികയില്‍ നിന്ന് വ്യത്യസ്തമാണ് ഇത്. സംസ്ഥാനത്ത്് താഴെ തട്ടില്‍ നിര്‍ജീവമായ പാര്‍ട്ടിയെ സക്രിയമാക്കുക....




സന്ദര്‍ശകര്‍ക്ക് ഇനി യഥേഷ്ടം മദ്യം; ഗുജറാത്ത് മദ്യനയത്തില്‍ ഇളവ്
അഹമ്മദാബാദ്: മദ്യം കിട്ടില്ലെന്ന കാരണത്താല്‍ സന്ദര്‍ശകര്‍ക്ക് ഇനി ഗുജറാത്തിനെ മാറ്റിനിര്‍ത്താനാവില്ല. പുറത്തുനിന്ന് വരുന്നവര്‍ക്ക് തടസ്സമില്ലാതെ മദ്യം ലഭ്യമാക്കാന്‍ സംസ്ഥാനത്ത് 60 വര്‍ഷമായി നിലനില്‍ക്കുന്ന മദ്യനിരോധനത്തില്‍ സര്‍ക്കാര്‍ പടിപടിയായി ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്. സന്ദര്‍ശകര്‍ക്ക് മദ്യം വാങ്ങാന്‍ ഹോട്ടല്‍ മാനേജര്‍മാര്‍ക്ക് താത്കാലിക പെര്‍മിറ്റ് അനുവദിച്ച് അടുത്തിടെ ഉത്തരവിറങ്ങി. നേരത്തേ എക്‌സൈസ് ഉദ്യോഗസ്ഥരാണ് ഈ താത്കാലിക പെര്‍മിറ്റ് നല്‍കിയിരുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കായി എത്തുന്നവര്‍ എക്‌സൈസ് വകുപ്പില്‍നിന്ന് പെര്‍മിറ്റ് സംഘടിപ്പിക്കുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം. ജനവരിയില്‍ നടക്കുന്ന 'വൈബ്രന്റ് ഗുജറാത്ത്' നിക്ഷേപസമ്മേളനവും പ്രവാസി ഭാരതീയ സമ്മേളനവും മുന്നില്‍ക്കണ്ടാണ് ഇതെന്ന് കരുതുന്നു. എന്നാല്‍, പുതിയ സംവിധാനം എത്ര കാലത്തേക്കെന്ന് വ്യക്തമാക്കിയിട്ടില്ല. പെര്‍മിറ്റില്ലാത്ത ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്കും യാത്രാരേഖകളും....




ചൈന അവകാശവാദം ഉന്നയിക്കുന്നത് അരുണാചലിലെ 90,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തിന് - കേന്ദ്രം
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ 90,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തിനാണ് ചൈന അവകാശവാദം ഉന്നയിച്ചിട്ടുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ജമ്മുകശ്മീരില്‍ ഇന്ത്യയുടെ 38,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന കൈയടക്കിവെച്ചിട്ടുണ്ടെന്നും കേന്ദ്രം വെളിപ്പെടുത്തി. ഇതിനുപുറമേ ചൈനയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തികരാര്‍ പ്രകാരം പാക് അധീന കശ്മീരിലെ 5,180 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യയുടെ പ്രദേശം പാകിസ്താന്‍ അനധികൃതമായി ചൈനയ്ക്ക് കൈമാറിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. പാര്‍ലമെന്റിന്റെ കഴിഞ്ഞസമ്മേളനത്തില്‍ ചൈന തെറ്റായ ഭൂപടങ്ങള്‍ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ലോക് സഭയില്‍ ഉന്നയിച്ചിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇത് സംബന്ധിച്ച് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.




സ്‌കൂളുകളില്‍ ഇനി 'പ്രീതി ഭോജനം': ഉച്ചഭക്ഷണ പരിപാടി പരിഷ്‌കരിക്കുന്നു
ന്യൂഡല്‍ഹി: സ്‌കൂളുകളിലെ ഉച്ചഭക്ഷണപരിപാടി മെച്ചപ്പെടുത്താന്‍ മാനവശേഷിമന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി തീരുമാനിച്ചു. സാമൂഹികപങ്കാളിത്തത്തോടെ ഉച്ചഭക്ഷണപരിപാടി മെച്ചപ്പെടുത്താനും ഭക്ഷണത്തിന് ഗുണനിലവാരം ഉറപ്പാക്കാനുമാണ് തീരുമാനം. സാമൂഹിക പങ്കാളിത്തത്തിന്, ഗുജറാത്തില്‍ നിലവിലുള്ള 'തിധി ഭോജന്‍' (പ്രീതി ഭോജനം) രാജ്യമൊട്ടുക്കും മാതൃകയാക്കും. സമൂഹത്തിലോ കുടുംബത്തിലോ ആഘോഷമോ മറ്റോ നടക്കുമ്പോള്‍ അതിന്റെ ഭാഗമായി സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിക്ക് സംഭാവന നല്‍കുന്നതാണ് ഈ രീതി. വിവാഹം, ജന്മദിനാഘോഷങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലും 'പ്രീതി ഭോജനം' വ്യാപകമാണ്. സംസ്ഥാനത്ത് വിജയകരമായതിനാലാണ് ഇത് രാജ്യമൊട്ടുക്കും നടപ്പാക്കാന്‍ തീരുമാനിച്ചത്. കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന് നിശ്ചിത നിലവാരം ഏര്‍പ്പെടുത്തും. ഭക്ഷണത്തിന്റെ പരിശോധനയും സുരക്ഷിതത്വവും ഉറപ്പാക്കും. അടുത്തവര്‍ഷം മുതലായിരിക്കും ഇത്. ഉച്ചഭക്ഷണപരിപാടി അവലോകനം ചെയ്യാനുള്ള യോഗത്തില്‍ സംസ്ഥാന സര്‍ക്കാറുകളുടെ....




കേരളത്തെക്കുറിച്ച് നോവലെഴുതാന്‍ ചേതന്‍ ഭഗത്
ന്യൂഡല്‍ഹി: കേരളത്തെക്കുറിച്ച് നോവല്‍ എഴുതുമെന്ന് ഇന്ത്യന്‍ ഇംഗ്ലീഷ് വായനയ്ക്ക് പുതിയ അനുഭവംതീര്‍ത്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്. ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളായിരുന്നു ചേതന്റെ മുന്‍നോവലുകളുടെ കഥാപരിസരങ്ങള്‍. 'ഏറെ സുന്ദരമായ പ്രദേശമാണ് കേരളം. പുരോഗതിയുള്ള നാട്. പക്ഷേ, കേരളത്തെക്കുറിച്ച് എഴുതുന്നതില്‍നിന്ന് ഇതുവരെ മാറിനില്‍ക്കുകയായിരുന്നു. കാരണം, ഒത്തിരിപ്പേര്‍ കേരളത്തെക്കുറിച്ച് എഴുതുന്നുണ്ട്. എന്നാല്‍, താന്‍ എഴുതിയാല്‍ അത് തികച്ചും വ്യത്യസ്തമായ ഒരു കേരള നോവലായിരിക്കും' -ചേതന്‍ പറയുന്നു. അദ്ദേഹത്തിന്റെ പുതിയ നോവല്‍ 'ഹാഫ് ഗേള്‍ഫ്രണ്ട് ' കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. ബിഹാറാണ് പശ്ചാത്തലം. ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത ബിഹാര്‍ യുവാവും ഇംഗ്ലീഷ് സംസാരിക്കുന്ന ഡല്‍ഹി യുവതിയും തമ്മിലുള്ള പ്രണയമാണ് പ്രമേയം. രാജ്യത്ത് പരമ്പരാഗത വര്‍ഗ-വര്‍ണ സമ്പ്രദായങ്ങള്‍ക്കപ്പുറം ഇംഗ്ലീഷ് ഭാഷയെ കേന്ദ്രീകരിച്ച് വര്‍ഗസമ്പ്രദായം രൂപപ്പെടുന്നുണ്ടെന്നാണ് ചേതന്റെ പുതിയ നിരീക്ഷണം. ഹാഫ് ഗേള്‍ഫ്രണ്ട്....




മാതൃഭൂമി ന്യൂസ് ചാനലിനും പത്രത്തിനുമെതിരെയുള്ള കേസ് തള്ളി
കൊച്ചി: തൃശ്ശൂര്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെ സീനിയര്‍ ജിയോളജിസ്റ്റ് ആയിരുന്ന എ.ജി. കോര 'മാതൃഭൂമി'ക്കെതിരെ എറണാകുളം 3-ാം അഡീഷണല്‍ സബ് കോടതിയില്‍ ഫയല്‍ചെയ്ത അപകീര്‍ത്തിക്കേസ്, അന്യായക്കാരന്‍ ഹാജരാവാതിരുന്നതിനാല്‍ കോടതിച്ചെലവുസഹിതം തള്ളി സബ്‌കോടതി ഉത്തരവായി. 2013 മെയ് മാസത്തില്‍ മാതൃഭൂമി ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്യുകയും മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത വാര്‍ത്ത അപകീര്‍ത്തികരമാണെന്നാണ് കോര വാദിച്ചത്. മാതൃഭൂമി ന്യൂസ് ചാനല്‍ തൃശ്ശൂര്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ജൈസണ്‍ ചാമവളപ്പന്‍, ക്യാമറമാന്‍ മല്‍ഘോഷ് സി. മോഹന്‍, ന്യൂസ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്, മാതൃഭൂമി ഡയറക്ടറും കൊച്ചി എഡിഷന്‍ പ്രിന്റര്‍ ആന്‍ഡ് പബ്ലൂഷറുമായ വി. ഭാസ്‌കരമേനോന്‍, മാതൃഭൂമി പത്രാധിപര്‍ എം. കേശവമേനോന്‍, മാതൃഭൂമി ന്യൂസ് ചാനല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മോഹന്‍ നായര്‍, ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ എന്നിവരെ പ്രതിചേര്‍ത്ത് നല്‍കിയ മാനനഷ്ടക്കേസാണ് കോടതി തള്ളിയത്. മാതൃഭൂമിക്കുവേണ്ടി അഡ്വ. ടി.ബി. തങ്കപ്പന്‍....




രാജ്യത്താകമാനം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി അടുത്തകൊല്ലം മുതല്‍
ന്യൂഡല്‍ഹി: രാജ്യത്താകമാനം മൊബൈല്‍ നമ്പര്‍ മാറാതെ സേവനദാതാവിനെ മാറ്റാനുള്ള സൗകര്യം അടുത്തകൊല്ലം മാര്‍ച്ച് 31-ഓടെ നടപ്പാക്കും. ഇപ്പോള്‍ ഒരു ടെലികോം സര്‍ക്കിളിനുള്ളില്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്ക് സൗകര്യമുണ്ട്. എന്നാല്‍, മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോള്‍ സേവനദാതാവിനെ മാറ്റിയോ നിലനിര്‍ത്തിയോ മൊബൈല്‍ നമ്പര്‍ തുടരാന്‍ അനുവദിക്കുന്നതാണ് പുതിയ സംവിധാനം. ജൂണ്‍ മാസത്തില്‍ ടെലികോം കമ്മീഷന്‍ ഫുള്‍നമ്പര്‍ പോര്‍ട്ടബിലിറ്റിക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയിരുന്നു.




Source: വില്പന സമ്മര്‍ദം: സെന്‍സെക്‌സ് സൂചികയില്‍ നഷ്ടം 350 പോയന്റ്‌

No comments:

Post a Comment